ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെയും ധീരരായ രാജ്യ സ്നേഹികളുടെയും കർമ്മ ഭൂമിയാണ് വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രദേശം. ജൈവ വൈവിധ്യങ്ങളുടെ കലവറയായ സൈലന്‍റ് വാലി - പശ്ചിമ ഘട്ട മല നിരകളുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 200 - 300 അടി ഉയരത്തിലാണ് ഉള്ളത്. നിലവിൽ പാണ്ടിക്കാട്, പോരൂർ, വണ്ടൂർ, മമ്പാട്, തൃക്കലങ്ങോട്, തിരുവാലി, എന്നീ 6 ഗ്രാമ പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന 11 (മമ്പാട്, പുള്ളിപ്പാടം, തൃക്കലങ്ങോട്, കാരക്കുന്ന്, എളങ്കൂർ, തിരുവാലി, വണ്ടൂർ, പോരൂർ, പാണ്ടിക്കാട്, വെട്ടിക്കാട്ടിരി, ചെമ്പ്രശ്ശേരി) റവന്യൂ വില്ലേജുകൾ ഈ ബ്ലോക്ക് പഞ്ചായത്തിലുണ്ട്. ചാലിയാർ പുഴ, കുതിരപ്പുഴ, ഒലിപ്പുഴ എന്നീ 3 നദികളും ചെറുതും വലുതുമായ നിരവധി തോടുകളും അനുസൃതമായ നീർമറി പ്രദേശങ്ങളും ഉൾപ്പെടുന്ന ഈ ബ്ലോക്ക് പ്രദേശം പൊതുവെ ഫലഭൂയിഷ്ഠതയുള്ളതാണ്. 318.97 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രദേശത്ത് വ്യത്യസ്ത മൺതരങ്ങളാണ് ഉള്ളത്. ബ്ലോക്ക് പ്രദേശത്ത് വ്യാവസായിക മേഖല വേണ്ടത്ര വളർച്ച കൈവരിക്കാത്ത സാഹചര്യത്തിന്‍റെ സാമ്പത്തിക മേഖല വികാസം പ്രാപിക്കുന്നത് കാർഷിക മേഖലയുമായി ബന്ധപ്പെട്ടു തന്നെയാണ്.

കർഷകരും കർഷക തൊഴിലാളികളും കൂലി വേലക്കാരും ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തിലെ ജനസംഖ്യ 2011 ലെ സെൻസസ് രേഖകൾ പ്രകാരം 353704 ആണ് ഇതിൽ 169576 പേർ പുരുഷന്മാരും 184128 പേർ സ്ത്രീകളുമാണ്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2025-26 പദ്ധതി കാലത്ത് മികച്ച നേട്ടം കൈവരിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്.

കുളങ്ങൾ, തോട് സംരക്ഷണം, കയർ ഭൂവസ്ത്രം വിരിക്കൽ, തടയണ നിർമ്മാണം, കിണറുകൾ, റോഡുകൾ, അങ്കണവാടികൾ, വ്യക്തിഗത ആസ്തികളായ, തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, SHG വർക്ക് ഷെഡുകൾ, ഗ്രൗണ്ട്, സ്കൂളുകളിൽ കിച്ചൻ ഷെഡ് തുടങ്ങിയവ എടുത്തു പറയേണ്ട നേട്ടങ്ങളാണ്.