വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് സ്വാഗതം
കാഴ്ചപ്പാടും ദൗത്യവും

ഒളി മങ്ങാത്ത അധിനിവേശ പോരാട്ട സമര ചരിത്രങ്ങളുടെ ഏടുകളിൽ തങ്കലിപികളാൽ ഉലേഖനം ചെയ്യപ്പെട്ട വണ്ടൂരിന്‍റെ മണ്ണ്. പുലിക്കോട്ടിൽ ഹൈദർ സാഹിബിന്‍റ  ഓർമ്മകൾ തുടി കൊട്ടുന്ന നാട്. വണ്ടൂരിന്‍റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആദ്യ ശിലപാകിയ വെള്ളക്കാട്ടു മനക്കൽ ചെറിയ നാരായണൻ ഭട്ടത്തിരിപ്പാട്.ഒരു കാലഘട്ടത്തിന്‍റെ ചരിത്രം വിളിച്ചോതുന്ന വണ്ടൂരിന്‍റെ പ്രഥമ ആതുരാലയമായ കരുണാലയയുടെ കഥകൾ ഉറങ്ങുന്ന മണ്ണ്. സാംസ്കാരിക പൈതൃകവും പാരമ്പര്യത്തിന്‍റെ തിരുഃ ശേഷിപ്പുകളുമായി നഗാരയുടെ ശബ്ദം മുഴങ്ങുന്ന പള്ളിക്കുന്നിലെ പ്രസിദ്ധമായ ആരാധനാലയവും, പുരാതനമായ വണ്ടൂരിലെ ശിവക്ഷേത്രംവും, വാണിയമ്പലം സെൻമേരിസ് ചേർച്ചും ഈ നാടിന്‍റെ മത സാംസ്കാരിക പൈതൃകത്തെ വിളക്കി ചേർക്കുന്നു. ജില്ലയിലെ വിദ്യാഭ്യാസ, വാണിജ്യ, കലാകായിക മേഖലയുടെ ശിരകേന്ദ്രമാണ് വണ്ടൂർ. ഏറനാട്, നിലമ്പൂർ എന്നീ താലൂക്കുകളിലെ 6 പഞ്ചായത്തുകളായ തൃക്കലങ്ങോട് ,മമ്പാട് വണ്ടൂർ, പോരുർ,തിരുവാലി പാണ്ടിക്കാട് എന്നിവ ഉൾപ്പെടുന്ന വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത്.

ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതിനൊപ്പം ആധുനിക വികസന സാധ്യതകൾ പ്രയോജനപ്പെടുത്തി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിന്റെ മുന്നോട്ടുള്ള ദൗത്യം. ഗ്രാമ പഞ്ചായത്തുകൾ, ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകൾ, വികസന ഏജൻസികൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെ കൂടുതൽ ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ഗ്രാമീണ വികസനമാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.