വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് സ്വാഗതം
ഭൂമിശാസ്ത്രം

വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രദേശം ജൈവ വൈവിധ്യങ്ങളുടെ കലവറയായ സൈലന്‍റ്  വാലി - പശ്ചിമ ഘട്ട മല നിരകളുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 200 - 300 അടി ഉയരത്തിലാണ് ഉള്ളത്. നിലവിൽ പാണ്ടിക്കാട്, പോരൂർ, വണ്ടൂർ, മമ്പാട്, തൃക്കലങ്ങോട്, തിരുവാലി, എന്നീ 6 ഗ്രാമ പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന 11 (മമ്പാട്, പുള്ളിപ്പാടം, തൃക്കലങ്ങോട്, കാരക്കുന്ന്, എളങ്കൂർ, തിരുവാലി, വണ്ടൂർ, പോരൂർ, പാണ്ടിക്കാട്, വെട്ടിക്കാട്ടിരി, ചെമ്പ്രശ്ശേരി) റവന്യൂ വില്ലേജുകൾ ഈ ബ്ലോക്ക് പഞ്ചായത്തിലുണ്ട്. ചാലിയാർ പുഴ, കുതിരപ്പുഴ, ഒലിപ്പുഴ എന്നീ 3 നദികളും ചെറുതും വലുതുമായ നിരവധി തോടുകളും അനുസൃതമായ നീർമറി പ്രദേശങ്ങളും ഉൾപ്പെടുന്ന ഈ ബ്ലോക്ക് പ്രദേശം പൊതുവെ ഫലഭൂയിഷ്ഠതയുള്ളതാണ്. 318.97 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രദേശത്ത് വ്യത്യസ്ത മൺതരങ്ങളാണ് ഉള്ളത്. ബ്ലോക്ക് പ്രദേശത്ത് വ്യാവസായിക മേഖല വേണ്ടത്ര വളർച്ച കൈവരിക്കാത്ത സാഹചര്യത്തിന്‍റെ  സാമ്പത്തിക മേഖല വികാസം പ്രാപിക്കുന്നത് കാർഷിക മേഖലയുമായി ബന്ധപ്പെട്ടു തന്നെയാണ്.കർഷകരും കർഷക തൊഴിലാളികളും കൂലി വേലക്കാരും ഉൾപ്പെടുന്നതാണ് വണ്ടൂർ ബ്ലോക്ക്പഞ്ചായത്ത് .