പൌരാവകാശ രേഖ
1🔹 ആമുഖവും പ്രാധാന്യവും
- ഭരണപരമായ പ്രാധാന്യം: മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനമാണ് വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത്. ഗ്രാമപഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും ഇടത്തരം ഭരണതലമായി പ്രവർത്തിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ഗ്രാമീണ വികസനം, ജനക്ഷേമം, സർക്കാർ പദ്ധതികളുടെ ഏകോപനം എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്നു.
- ചരിത്ര പശ്ചാത്തലം: ദേശീയ സ്വാതന്ത്ര സമരത്തിന്റെയും ധീരരായ രാജ്യ സ്നേഹികളുടെയും കർമ്മ ഭൂമിയാണ് വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രദേശം. ജൈവ വൈവിദ്യങ്ങളുടെ കലവറയായ സൈലന്റ് വാലി - പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 200-300 അടി ഉയരത്തിലാണുള്ളത്.
- ഭൂപ്രകൃതി & വികസന സാധ്യത: വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് - ചാലിയാർ പുഴ, കുതിരപ്പുഴ, ഒലിപ്പുഴ എന്നീ 3 നദികളും ചെറുതും വലുതുമായ നിരവധി തോടുകളും അനുസൃതമായ നീർമറി പ്രദേശങ്ങളും ഉൾപ്പെടുന്ന ഈ ബ്ലോക്ക് പ്രദേശം പൊതുവെ ഫലഭൂയിഷ്ഠതയുള്ളതാണ്. 318.97 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രദേശത്ത് വ്യത്യസ്ത മൺതരങ്ങളാണ് ഉള്ളത്. ബ്ലോക്ക് പ്രദേശത്ത് വ്യാവസായിക മേഖല വേണ്ടത്ര വളർച്ച കൈവരിക്കാത്ത സാഹചര്യത്തിന്റെ സാമ്പത്തിക മേഖല വികാസം പ്രാപിക്കുന്നത് കാർഷിക മേഖലയുമായി ബന്ധപ്പെട്ടു തന്നെയാണ്.കർഷകരും കർഷക തൊഴിലാളികളും കൂലി വേലക്കാരും ഉൾപ്പെടുന്നതാണ് വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത്.